ശക്തമായ പടിഞ്ഞാറൻ കാറ്റ്: അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

അയര്‍ലണ്ടിലെ Clare, Kerry, Limerick, Galway, Mayo എന്നീ കൗണ്ടികളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇതെ തുടര്‍ന്ന് ഈ കൗണ്ടികളില്‍ ഇന്ന് (ചൊവ്വ) വൈകിട്ട് 5 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ യെല്ലോ വിന്‍ഡ് വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

പടിഞ്ഞാറ് നിന്നുമെത്തുന്ന ശക്തമായ കാറ്റ് ഇവിടങ്ങളില്‍ മരം കടപുഴകി വീഴുന്നതിനും, മരക്കൊമ്പുകള്‍ ഒടിഞ്ഞുവീഴുന്നതിനും കാരണമായേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്രാ തടസ്സം, തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ഉയരല്‍ എന്നിവയും ഉണ്ടായേക്കാമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments