ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് വാട്ടർഫോർഡിൽ ആരംഭം

By Rose Malayalam Desk

ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്കുകളുടെ (cuckoo clocks) പ്രദര്‍ശനത്തിന് വാട്ടര്‍ഫോര്‍ഡിലെ ഐറിഷ് മ്യൂസിയം ഓഫ് ടൈമില്‍ ഔദ്യോഗിക ആരംഭം. മ്യൂസിയത്തില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഇടത്താണ് 19-ആം നൂറ്റാണ്ട് മുതല്‍ക്കുള്ള 400-ലധികം കുക്കൂ ക്ലോക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

വണ്‍, ടു, എയ്റ്റ്-ഡേ ക്ലോക്കുകള്‍, വാള്‍ ക്ലോക്കുകള്‍, ടേബിള്‍ ക്ലോക്കുകള്‍, ഓട്ടോമേഷന്‍ പീസുകള്‍, ക്വാര്‍ട്ടര്‍ സ്‌ട്രൈക്കിങ് ക്ലോക്കുകള്‍, ഭീമാകാരന്മാരായ ക്ലോക്കുകള്‍, കുഞ്ഞന്‍ ക്ലോക്കുകള്‍ എന്നിങ്ങനെ കൗതുകമുണര്‍ത്തുന്ന വിവിധ മോഡലുകള്‍ പ്രദര്‍ശനത്തിനുണ്ട്.

ജര്‍മ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് എന്ന പ്രദേശത്താണ് കുക്കൂ ക്ലോക്കുകളുടെ പിറവി എന്നതിനാല്‍ അവ നിര്‍മ്മിച്ചവര്‍ക്കുള്ള ആദരവും, ആഘോഷവും കൂടിയായാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments