അനീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചു, പൊതുദർശനം വെള്ളിയാഴ്ച കിൽക്കെനിയിൽ

By Rose Malayalam Desk

അയർലണ്ടിലെ കിൽക്കെനി മലയാളി അസോസിയേഷൻ അംഗവും, എറണാകുളം ഇലഞ്ഞി പെരുമ്പടവം മലയിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകനുമായ അനീഷ് ശ്രീധരന്റെ (38) പോസ്റ്റുമോർട്ടം നടപടികൾ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്നലെ  പൂർത്തിയായി.

പോസ്റ്റ്മോർട്ടം, എംമ്പാം നടപടികൾക്കു ശേഷം മൃതശരീരം മോർച്ചറിയിൽ സൂക്ഷിക്കുന്നതും 28-ആം തീയതി വെള്ളിയാഴ്ച്ച 3 പി.എം. നു ഹൈന്ദവ ആചാരപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ശേഷം 4 പി.എം മുതൽ 8 പി.എം. വരെ പൊതുദർശനം കിൽക്കെനിയിലെ ജോൺസ്റ്റൺസ് ഫ്യൂണറൽ ഹോമിൽ ക്രമീകരിച്ചിട്ടുള്ളതുമാണ്.

തുടർന്ന് വരും ദിവസങ്ങളിൽ തന്നെ ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള നടപടി ക്രമങ്ങൾക്കു ശേഷം മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനും ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

അനീഷിന്റെ ഭാര്യ ജ്യോതിമോൾ ഷാജി, മക്കൾ 8 വയസ്സുള്ള ശിവാന്യ, 10 മാസം പ്രായമുള്ള സാദ്വിക് എന്നിവർ സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

അനീഷിന്റെ കുടുംബത്തെ സഹിയിക്കുന്നതിനായി ഭാര്യ ജ്യോതിയുടെ പേരിൽ gofundme – ഫണ്ട് റൈസിംഗ് ക്യാംപെയിനും അസോസിയേഷൻ ആരംഭിച്ചിട്ടുണ്ട്.

ലിങ്ക് ചുവടെ ചേർക്കുന്നു.
https://gofund.me/bf3a09b1

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments