Co Offaly- യിൽ വീടിന് തീപിടുത്തം: ഒരാൾ മരിച്ചു

By Rose Malayalam Desk

Co Offaly- യിലെ Edenderry-ൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ Edenderry-ലെ കാസിൽവ്യൂ പാർക്കിലുള്ള ഒരു വീടിനാണ് തീപിടിച്ചത്. പ്രദേശവാസിയായ ക്രിസ്റ്റി ഹോൾട്ട് എന്നയാളാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം Rose Malayalam
HOME
IRELAND
DUBLIN
BIG NEWS
OBITUARY
RELIGION
CLASSIFIED
JOBS
LATEST
• Offaly-യിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് ഗാർഡ • ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ടിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അനുകൂല സംഘടനകളുമായി ചേർന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു • നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രൻ അന്തരിച്ചു • Co Offaly- യിൽ വീടിന് തീപിടുത്തം: ഒരാൾ മരിച്ചു • ഒരു ലക്ഷത്തോളം ഇലക്ട്രിക് കാറുകൾ തിരികെ വിളിച്ച് ഫോക്സ് വാഗൺ; ബാറ്ററി പ്രശ്നം റേഞ്ച് കുറയാനും തീ പിടിക്കാനും ഇടയാക്കിയേക്കും എന്ന് മുന്നറിയിപ്പ് • ഡബ്ലിനിലെ ബോവർ മീഡിയ ഓഫീസിൽ നിന്ന് 5.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു; ജീവനക്കാരൻ അറസ്റ്റിൽ • ഡബ്ലിനിൽ സ്ത്രീയെ ക്രൂരമായി അക്രമിച്ചതുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ • നിങ്ങളുടെ പുഞ്ചിരിയും ആരോഗ്യവും ഒരുപോലെ കാക്കാൻ ശരിയായ ബ്രഷ് തിരഞ്ഞെടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! • അയർലണ്ടുകാർക്ക് ആശ്വാസം: പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് നികുതി കുറയ്ക്കാൻ സർക്കാർ, ഹീറ്റിംഗ് ഓയിൽ അലവൻസ് നീട്ടുമെന്നും പ്രതീക്ഷ • ശക്തമായ പടിഞ്ഞാറൻ കാറ്റ്: അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്
IRELAND
26/03/2026 | 10:54 am
Offaly-യിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് ഗാർഡ
By Rose Malayalam Desk
FB Share
WhatsApp

Co Offaly-യിലെ
Edenderry-യിൽ വീടിന് തീപിടിച്ചതിനെത്തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് ഗാർഡ. ചൊവ്വാഴ്ച പുലർച്ചെ Edenderry- യിലെ കാസിൽവ്യൂ പാർക്കിലുള്ള വീടിനു തീപിടിച്ചാണ് 60-ലേറെ പ്രായമുള്ള ക്രിസ്റ്റി ഹോൾട്ട് എന്നയാൾ മരിച്ചത്.

കഴിഞ്ഞ ഡിസംബർ ആറിന് ഇതേ വീട്ടിലുണ്ടായ ആസൂത്രിതമായ മറ്റൊരു തീപിടുത്തത്തിൽ മരിച്ച മേരി ഹോൾട്ടിന്റെ സഹോദരനാണ് ഇപ്പോൾ മരിച്ച ക്രിസ്റ്റി ഹോൾട്ട്. അന്നത്തെ തീപിടിത്തത്തിൽ മേരി ഹോൾട്ടിനൊപ്പം അവരുടെ സഹോദരിയുടെ പേരക്കുട്ടിയായ നാല് വയസ്സുകാരൻ ടൈഗ് ഫാരെലും കൊല്ലപ്പെട്ടിരുന്നു. കൂടാതെ ക്രിസ്റ്റിയുടെ സഹോദരിക്ക് അന്ന് ഗുരുതരമായി പൊള്ളലേൽക്കുകയും ദീർഘകാലം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു. അന്ന് വീടിന് തീയിട്ട സംഭവത്തിൽ ജനുവരി മാസം ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തെങ്കിലും കേസെടുക്കാതെ വിട്ടയച്ചിരുന്നു.

ഡിസംബറിലെ ദുരന്തത്തിന് ശേഷം വലിയ നാശനഷ്ടങ്ങൾ സംഭവിച്ച വീട് അടച്ചുപൂട്ടിയിരിക്കുകയായിരുന്നെങ്കിലുംഅടുത്ത കാലത്തായി ബന്ധുക്കൾ അവിടെ താമസം തുടങ്ങിയിരുന്നതായി പറയപ്പെടുന്നു. തീ അണയ്ക്കാൻ എമർജൻസി സർവീസുകൾ എത്തിയപ്പോഴാണ് ക്രിസ്റ്റിയുടെ മൃതദേഹം കണ്ടെത്തിയത്.
മരണകാരണം വ്യക്തമാക്കുന്നതിനായി ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും.

തീപിടിത്തത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏതെങ്കിലും സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ഗാർഡയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു:
Tullamore Garda Station – 057 932 7600
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments