ഫോബ്സ് ട്രാവൽ ഗൈഡിന്റെ 2025-ലെ റേറ്റിംഗിൽ അയര്‍ലണ്ടിലെ രണ്ട് ഹോട്ടലുകൾ വീണ്ടും 5-സ്റ്റാർ റേറ്റിംഗ് നിലനിർത്തി. കൗണ്ടി മായോയിലെ ആഷ്ഫോർഡ് കാസിൽ ആറാം തവണയും 5-സ്റ്റാർ റേറ്റിംഗ് നേടി. ഹോട്ടലിന്റെ സ്പായായ ദ സ്പാ അറ്റ് ആഷ്ഫോർഡ് നും 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചു. കൗണ്ടി ലിമെറിക്കിലെ അഡെയർ മനോർ ആണ് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ച മറ്റൊരു ഐറിഷ് ഹോട്ടല്‍.
ഫോർബ്സ് ട്രാവൽ ഗൈഡ് 60 വർഷത്തിലധികമായി സ്ഥലങ്ങളും റിസോർട്ടുകളും വിലയിരുത്തി വരുന്ന അമേരിക്കയിലെ ഏറ്റവും പഴക്കംചെന്ന ട്രാവൽ ഗൈഡുകളിൽ ഒന്നാണ്. ആഡംബര ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, സ്പകൾ എന്നിവയ്ക്കുള്ള “തികച്ചും സ്വതന്ത്രമായ ആഗോള റേറ്റിംഗ് സിസ്റ്റം” എന്നാണ് ഫോർബ്സ് അവകാശപെടുന്നത്.
കെറി കൗണ്ടിയിലെ യൂറോപ്പ് ഹോട്ടൽ ആൻഡ് റിസോർട്ട്, ഡബ്ലിനിലെ ഫിറ്റ്സ്വില്ല്യം ഹോട്ടൽ, ഇന്റർകോണ്ടിനന്റൽ ഡബ്ലിൻ, കോർക്കിലെ ഹേഫീൽഡ് മാനൊർ, ഡബ്ലിനിലെ ഷെൽബോൺ, ഓട്ടോഗ്രാഫ് കലക്ഷൻ, ക്ലെയറിലെ ട്രംപ് ഇന്റർനാഷണൽ ഗോള്ഫ് ലിങ്ക്സ് ആൻഡ് ഹോട്ടൽ, ഡൂൻബെഗ്, ഡബ്ലിനിലെ വെസ്റ്റ്ബറി ഹോട്ടൽ എന്നിവയും ഫോർബ്സ് ട്രാവൽ ഗൈഡിന്റെ 2025 ലെ ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു പ്രധാനപെട്ട ഐറിഷ് ഹോട്ടലുകൾ ആണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments