കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ മൂന്ന് കൗണ്ടികളില്‍ Met Éireann മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ചൊവ്വാഴ്ച രാവിലെ 6 മണി വരെയാണ് അലർട്ട്.
ഈ പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കവും, യാത്രാ ബുദ്ധിമുട്ടുകളും ഉണ്ടാകാമെന്ന് Met Éireann അറിയിച്ചു.
Met Éireannന്‍റെ പ്രവചന പ്രകാരം, നാളെ മേഘാവൃതമായ കാലാവസ്ഥയാകാനാണ് സാധ്യത, ചിതറിച്ചൊരിയുന്ന മഴയും ചാറ്റലും പ്രതീക്ഷിക്കാം. തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ കനത്ത ഇടവിടാതെയുള്ള മഴക്കും സാധ്യത ഉണ്ട്, അതേസമയം രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉച്ചയ്ക്ക് ശേഷം അല്ലെങ്കിൽ വൈകുന്നേരം വരെ വരണ്ട കാലാവസ്ഥയായിരിക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments