അയോവിന്‍ കൊടുങ്കാറ്റ് : ഡോണെഗാലിൽ കാറിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു

By Rose Malayalam Desk

അയര്‍ലന്‍ഡില്‍ വിനാശകാരിയായി ആഞ്ഞടിച്ച അയോവിന്‍ കൊടുങ്കാറ്റ് ഒരു യുവാവിന്‍റെ ജീവനെടുത്തു. ഡോണെഗാലിലെ  റഫോയിലെ ഫെഡ്ഡിഗ്ലാസിൽ ഇന്നലെ പുലർച്ചെ 5.30നു  ഉണ്ടായ വാഹനാപകടത്തിൽ ആണ് യുവാവ് മരിച്ചത്.

അയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് കാറിന് മുകളിൽ വീണ മരമാണ് 20 വയസ്സുള്ള കാസ്പേർ ഡുഡെക്ക് ന്‍റെ ജീവനെടുത്തത്. മൃതദേഹം Letterkenny University Hospital-ലേക്ക് മാറ്റി, അവിടെ പോസ്റ്റ് മോർട്ടം പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തതായി ഗാര്‍ഡ അറിയിച്ചു.

ഇന്ന് രാവിലെ, Garda Forensic Collision Investigators സംഭവസ്ഥലം സന്ദര്‍ശിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി സമഗ്രമായ പരിശോധന നടത്തി.

ഡുഡെക്ക് ന്‍റെ കുടുംബത്തിന് പിന്തുണ നൽകാൻ ഫാമിലി ലയ്സൺ ഓഫീസറെ (FLO) നിയോഗിച്ചതായി ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments