അയർലണ്ടിലെ ആശുപത്രികളിൽ ബെഡ്ഡ് ഇല്ലാതെ ചികിത്സ തേടി 506 രോഗികൾ

By Rose Malayalam Desk

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും കസേരകളിലും മറ്റുമായി ചികിത്സ തേടിയവരുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് Irish Nurses and Midwives Organisation (INMO). ബുധനാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം വിവിധ ആശുപത്രികളിലായി 506 പേരാണ് ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത്. ഇതില്‍ 349 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.

104 പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. Cork University Hospital-ല്‍ 58 പേരും, University Hospital Galway-യില്‍ 53 പേരും ഇത്തരത്തില്‍ ഇന്ന് ചികിത്സ തേടി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments