അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യതയുടെ പ്രതിഫലനമായി Irish Nurses and Midwives Organisation (INMO)-ന്റെ പുതിയ കണക്കുകള്‍. ഇന്ന് രാവിലെ (തിങ്കള്‍) സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 440 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയ്ക്ക് കാത്തിരിക്കുന്നത്. ഇതില്‍ 286 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.
75 രോഗികളാണ് University Hospital Limerick-ല്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. Letterkenny University Hospital-ല്‍ 40 രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുമ്പോള്‍ Mayo University Hospital, St Vincent’s University Hospital എന്നിവിടങ്ങളിലെ രോഗികള്‍ 28 വീതമാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments