അയർലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള പാർട്ടി എന്ന ഖ്യാതി തിരികെപ്പിടിച്ച് Sinn Fein

By Rose Malayalam Desk

അയര്‍ലണ്ടില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസം പിന്നിടുമ്പോള്‍ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടി എന്ന ഖ്യാതി തിരികെപ്പിടിച്ച് പ്രധാന പ്രതിപക്ഷമായ Sinn Fein. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് നിലവില്‍ രാജ്യത്തെ 26% പേരുടെ പിന്തുണയുണ്ടെന്നാണ് പുതിയ Irish Times/Ipsos പോള്‍ വ്യക്തമാക്കുന്നത്. മുന്‍ സര്‍വേയെക്കാള്‍ 6% ആണ് വര്‍ദ്ധന. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ അഭിപ്രായ വോട്ടെടുപ്പാണിത്.

ഭരണകക്ഷിയായി Fine Gael-നുള്ള പിന്തുണ 3% കുറഞ്ഞ് 16% ആയിട്ടുണ്ട്. 1994-ന് ശേഷം പാര്‍ട്ടിയുടെ ജനപ്രീതി ഇത്രയും കുറയുന്നത് ആദ്യമാണ്. മറ്റൊരു ഭരണകക്ഷിയും, പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്റെ പാര്‍ട്ടിയുമായ Fianna Fail-ന് 22% പേരുടെ പിന്തുണയാണുള്ളത്. സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 7%, ലേബര്‍ പാര്‍ട്ടി 5% എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ നില.

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രിയായ മീഹോള്‍ മാര്‍ട്ടിനാണെന്നും (45% പിന്തുണ) സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും, Fine Gael നേതാവുമായ സൈമണ്‍ ഹാരിസ് രണ്ടാമതും (42%), Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് മൂന്നാമതുമാണ് (37%).

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments