അയർലണ്ടിലെ ഏറ്റവും മികച്ച ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ഗോൾവേയിലെ Loughrea; ഏറ്റവും മോശം സെന്റർ താല

By Rose Malayalam Desk

അയര്‍ലണ്ടിലെ ഏറ്റവും മികച്ച ഡ്രൈവിങ് ടെസ്റ്റ് സെന്ററായി കൗണ്ടി ഗോള്‍വേയിലെ Loughrea. മാസത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെസ്റ്റ് പാസാകുന്ന കാര്യത്തില്‍ രണ്ടാമതാണ് (മാസം 64.8% പേര്‍) Loughrea എന്നും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് സ്ഥാപനമായ Quote Devil പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസം പങ്കെടുക്കുന്ന അപേക്ഷകരില്‍ 64.8% പേരാണ് ഇവിടെ ടെസ്റ്റ് പാസാകുന്നത്. അപേക്ഷ നല്‍കിയ ശേഷം ടെസ്റ്റിനായുള്ള കുറഞ്ഞ കാത്തിരിപ്പ് സമയം ഇവിടെ 14.5 ആഴ്ചയാണ്. മാസം ശരാശരി 228.3 അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. ഇവിടുത്തെ സേവനവും വളരെ മികച്ചതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് Co Leitrim-ലെ Carrick-on-Shannon’s ടെസ്റ്റ് സെന്ററാണ്. 61.8% ആണ് ഇവിടെ മാസം തോറുമുള്ള പാസ് റേറ്റ്. ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം 17.2 ആഴ്ച. മാസം ലഭിക്കുന്ന അപേക്ഷകള്‍ ശരാശരി 139.9.

മൂന്നാം സ്ഥാനത്തുള്ള Clifden ടെസ്റ്റ് സെന്ററിലെ (കൗണ്ടി ഗോള്‍വേ) പാസ് റേറ്റ് 71.2% ആണ്. ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം 19.3 ആഴ്ചയും. മാസം തോറും ശരാശരി 43.5 അപേക്ഷകള്‍ ഇവിടെ ലഭിക്കുന്നു.

അതേസമയം രാജ്യത്തെ ഏറ്റവും മോശം ടെസ്റ്റ് സെന്റര്‍ എന്ന ചീത്തപ്പേര് കൗണ്ടി ഡബ്ലിനിലെ താലയ്ക്ക് ആണ്. നഗരത്തിന് അടുത്താണെന്നതിനാല്‍ തന്നെ മാസം ശരാശരി 1,822 അപേക്ഷകളാണ് താല സെന്ററില്‍ ലഭിക്കുന്നത്. അപേക്ഷകരില്‍ 99.8 ശതമാനം പേര്‍ക്കും ഒരു മാസത്തിനുള്ളില്‍ തന്നെ ടെസ്റ്റ് തീയതി നല്‍കാന്‍ സെന്ററിന് കഴിയുന്നു എന്നത് മികച്ച നേട്ടമാണെങ്കിലും, അപേക്ഷകളുടെ എണ്ണക്കൂടുതല്‍ കാരണം ആറ് മാസം വരെയാണ് ഇവിടെ ടെസ്റ്റിനായി കാത്തിരിക്കേണ്ടി വരുന്നത്. രാജ്യത്തെ ഏറ്റവും മോശം ടെസ്റ്റ് സെന്ററായി താല മാറാനും കാരണമിതാണ്. മാത്രമല്ല അപേക്ഷകരില്‍ 42% പേര്‍ മാത്രമാണ് മാസം തോറും ഇവിടെ നിന്നും പാസാകുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments