ഇത്തവണത്തെ ജൂനിയര്‍ സെര്‍ട്ട് മുതല്‍ മാര്‍ക്ക് ബാന്‍ഡുകളില്‍ മാറ്റം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീ. ഇത്തവണ ജൂനിയര്‍ സെര്‍ട്ട് എഴുതുന്ന 73,000 കുട്ടികള്‍ക്ക് പുതിയ രീതിയിലുള്ള ബാന്‍ഡ് ആണ് ബാധകമാകുക. ഇനിമുതല്‍ 85 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചതായി കണക്കാക്കും. നേരത്തെ ഇത് 90 ശതമാനമായിരുന്നു.
70-84 ശതമാനം വരെ Higher Merit (നേരത്തെ 75-90), 55-70 ശതമാനം വരെ Mertit (നേരത്തെ 55-75) എന്നിങ്ങനെയും ബാന്‍ഡുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം Achieved, Partially Achieved, Not Graded എന്നീ ബാന്‍ഡുകള്‍ക്ക് വ്യത്യാസമില്ല.
ഈ മാറ്റത്തോടെ കൂടുതല്‍ കുട്ടികള്‍ക്ക് മികച്ച ഗ്രേഡുകള്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ പഠനത്തിനായി ചെയ്യുന്ന പരിശ്രമം മാനിക്കുന്ന തരത്തിലാണ് ഈ മാറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments