അയർലണ്ടിലെ ഭവന പ്രതിസന്ധി മറികടക്കാൻ ഓരോ വർഷവും നിർമ്മിക്കേണ്ടത് 54,000 വീടുകൾ 

By Rose Malayalam Desk

അടുത്ത 25 വർഷത്തേക്ക് ഓരോ വർഷവും 54,000 വീടുകൾ വീതം നിർമ്മിച്ചാൽ മാത്രമേ അയർലണ്ടിലെ നിലവിലുള്ള ഭവന പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്ന് സെൻട്രൽ ബാങ്ക്. ഇതിനായി വർഷം 7 ബില്യൻ യൂറോ അധികമായി വേണ്ടിവരുമെന്നും ബാങ്ക് കണക്കാക്കുന്നു. ഇക്കാര്യങ്ങൾ വിശദീകരിക്കാനായായി ബാങ്കിന്റെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഡയറക്ടറായ Mark Cassidy, ഇന്ന് ഉച്ചയ്ക്ക് Oireachtas Housing Committee-യെ കാണും. Economic and Social Research Institute (ESRI) അംഗങ്ങളും കൂടിക്കാഴ്ച്ചയിൽ സംബന്ധിക്കും.

 

വീടുകളുടെ ദൗർലഭ്യത വാടക, വീടുകളുടെ വില എന്നിവ വർദ്ധിക്കാനും, അതുവഴി ജീവിത ചെലവ് വർദ്ധിക്കാനും കാരണമാകുമെന്നും, ആളുകളുടെ ഡിസ്പോസബിൾ ഇൻകം കുറയാനും ഇടയാക്കുമെന്നും Mark Cassidy ഇന്നത്തെ കൂടിക്കാഴ്ചയിൽ ടിഡിമാരോടും, സെനറ്റർമാരോടും പറയുമെന്നാണ് കരുതുന്നത്.

 

ഇത്തരത്തിൽ കൂടുതൽ വീടുകൾ നിർമിക്കാൻ പണം മാത്രം പോര, മറിച്ച് ഇത് പ്രവർത്തികമാക്കാൻ വെള്ളം, ഊർജ്ജം, ഗതാഗതം എന്നിവയെല്ലാം മെച്ചപ്പെടുത്തി നിർമ്മാണം വർദ്ധിപ്പിക്കേണ്ടതുണ്ട്.

 

നിലവിലെ സാഹചര്യത്തിൽ ഈ വർഷം 34,000 വീടുകളുടെ നിർമ്മാണം മാത്രമേ അയർലണ്ടിൽ നടക്കുകയുള്ളൂ എന്നാണ് ESRI കണക്കാക്കുന്നത്. അടുത്ത വർഷം ഇത് 37,000 ആയേക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments