മോട്ടോര്‍വേകളില്‍ നിന്നും ട്രാക്ടറുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ട്രക്ക് ഡ്രൈവര്‍മാര്‍. റോഡില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ട്രാക്ടറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് Irish Road Haulage Association റോഡ് സുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ നിയമപ്രകാരം മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ പോകാന്‍ സാധിക്കുമെങ്കില്‍ ട്രാക്ടറുകള്‍ക്ക് മോട്ടോര്‍വേകള്‍ ഉപയോഗിക്കാം.
അതേസമയം മോട്ടോര്‍വേകളില്‍ നിന്നും ട്രാക്ടറുകളെ നിരോധിക്കാനുള്ള ഏത് നീക്കവും എതിര്‍ക്കുമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. ട്രാക്ടറുകള്‍ മിക്കപ്പോഴും വളരെ കുറഞ്ഞ ദൂരം മാത്രമാണ് മോട്ടോര്‍വേകള്‍ ഉപയോഗിക്കുന്നതെന്നും, റോഡ് ഉപയോഗിക്കാന്‍ ട്രാക്ടറുകള്‍ക്ക് അനുമതി നല്‍കണമെന്നും Irish Farmers Association പ്രസിഡന്റ് Francie Gorman പറഞ്ഞു.
വേഗത്തില്‍ എത്തുന്ന ട്രക്കുകള്‍ക്ക് ട്രാക്ടറുകള്‍ വിഘാതം സൃഷ്ടിക്കുന്നുവെന്നാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പരാതി. അവയെ ഓവര്‍ടേക്ക് ചെയ്യാന്‍ വിചാരിച്ചാല്‍, ഓവര്‍ടേക്കിങ് ലെയിന്‍ നിറയെ വാഹനങ്ങളാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments