അയർലണ്ടിലെ യൂറോ മില്യൺസ് ജാക്ക്പോട്ട് സമ്മാനത്തുക ഇന്ന് റെക്കോർഡായി 245 മില്യണിലെത്തും; ആരാകും വിജയി?

By Rose Malayalam Desk

ഇന്ന് രാത്രി നറുക്കെടുക്കുന്ന യൂറോമില്യണ്‍സ് ലോട്ടോ ജാക്‌പോട്ടിന്റെ സമ്മാനത്തുക 245 മില്യണ്‍ തൊടും. അങ്ങനെ വന്നാല്‍ ഐറിഷ് നാഷണല്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാകും അത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 220 മില്യണ്‍ യൂറോ ആരും നേടാതെ വന്നതോടെയാണ് ഇന്നത്തെ സമ്മാനത്തുക 245 മില്യണായി ഉയരുന്നത്.

അഥവാ ഇന്നത്തെ നറുക്കെടുപ്പിലും വിജയി ഉണ്ടായില്ലെങ്കില്‍, അടുത്ത നറുക്കെടുപ്പില്‍ സമ്മാനത്തുക 250 മില്യണായി ഉയരും. ഇതാണ് പരമാവധി സമ്മാനത്തുക. ഈ നറുക്കെടുപ്പിലും വിജയി ഉണ്ടായില്ലെങ്കില്‍ സമ്മാനത്തുക വര്‍ദ്ധിക്കില്ല, പകരം അധിക തുക ചെറിയ സമ്മാനങ്ങള്‍ക്കായി ഉപയോഗിക്കും.

എന്നാല്‍ തുടര്‍ച്ചയായ അഞ്ച് നറുക്കെടുപ്പുകളിലും 250 മില്യണിന്റെ വിജയിയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, വിജയ നമ്പറുകള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും ഒരു വിജയിയെ തെരഞ്ഞെടുക്കുന്ന നടപടിയിലേയ്ക്ക് ലോട്ടറി അധികൃതര്‍ കടക്കും.

2004ല്‍ അയര്‍ലണ്ടില്‍ യൂറോമില്യണ്‍സ് ആരംഭിച്ച ശേഷം 17 പേര്‍ ഐറിഷ് യൂറോമില്യണ്‍സ് ജാക്ക്‌പോട്ട് വിജയികളായിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ 175 മില്യണ്‍ സമ്മാനമടിച്ചയാള്‍ക്കാണ് അയര്‍ലണ്ടില്‍ ഏറ്റവുമുയര്‍ന്ന സമ്മാനത്തിനുള്ള റെക്കോര്‍ഡ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments