അയർലണ്ടിലെ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും ജനപിന്തുണ ആർക്ക്? ഏറ്റവും ജനപ്രീതിയുള്ള നേതാവ് ആര്?

By Rose Malayalam Desk

അയർലണ്ടിൽ ഭരണകക്ഷികളായ Fine Gael, Fianna Fail എന്നിവരുടെ ജനപിന്തുണ മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്‌. ഏറ്റവും പുതിയ The Irish Times Ipsos B&A സർവേ പ്രകാരം Fianna Fail- ന്റെ ജനപിന്തുണ 22% എന്ന നിലയിൽ തുടരുകയാണ്. Fine Gael- ന്റെ പിന്തുണയകട്ടെ 1% വർദ്ധിച്ച് 17 ശതമാനത്തിൽ എത്തിയിട്ടുണ്ട്.

അതേസമയം പ്രധാന പ്രതിപക്ഷ പാർട്ടിയായ Sinn Fein- നുള്ള ജനപിന്തുണ 4% കുറഞ്ഞ് 22% ആയി. മറുവശത്ത് സ്വതന്ത്രർക്കുള്ള പിന്തുണ 5% വർദ്ധിച്ച് 22 ശതമാനത്തിലും എത്തി.

Social Democrats 6%, Labour party 4%, Green Party 3%, People Before Profit 2%, Aontú 2% എന്നിങ്ങനെയാണ് മറ്റ് പാർട്ടികൾക്കുള്ള ജനപിന്തുണ.

44% പേരുടെ പിന്തുണയുള്ള മീഹോൾ മാർട്ടിൻ ആണ് രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും ജനപ്രിയൻ. Fianna Fail നേതാവും, പ്രധാനമന്ത്രിയുമായ അദ്ദേഹത്തിന് മുൻ സർവേയേക്കാൾ 1% പിന്തുണ ഇത്തവണ കുറഞ്ഞിട്ടുണ്ട്. Fine Gael നേതാവും ഉപപ്രധാനമന്ത്രിയുമായ സൈമൺ ഹാരിസിന്റെ ജനപ്രീതി 4% കുറഞ്ഞ് 38% ആയി. Sinn Fein നേതാവായ Mary Lou McDonald-ന്റെ പിന്തുണയും 1% കുറഞ്ഞ് 36% ആയി.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്‌തരായവരുടെ എണ്ണം 36% എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW