ഡബ്ലിനിൽ കൗമാരക്കാരെ കൊള്ളയടിച്ചു; യുവാവിനെ വലയിലാക്കി ഗാർഡ

ഡബ്ലിനിലെ Temple Bar-ല്‍ കൗമാരക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ മൂന്നുപേര്‍ ചേര്‍ന്ന സംഘം കൊള്ളയടിച്ചത്. Pearse Street ഗാര്‍ഡ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഫയല്‍ തയ്യാറാക്കി പബ്ലിക്ക് പ്രോസിക്ക്യൂഷന്‍ ഡയറക്ട്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധപരിശോധനകള്‍ നടത്തിവരികയാണ്. അക്രമം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും തെളിവുകള്‍ കൈവശം ഉള്ളവരോ 01 … Read more

ലിമറിക്കിൽ യുവതി കൊല്ലപ്പെട്ട സംഭവം ; പിടിയിലായ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി PSNI

ലിമറിക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ്(PSNI). റൊമാനിയന്‍ സ്വദേശിനിയായ 26 വയസ്സുകാരി Geila Ibram കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി. ഇയാളെ ഇന്ന് രാവിലെ ബെല്‍ഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു Geila Ibram നെ Dock Road ലെ ഒരു അപാര്‍ട്മെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഗാര്‍ഡയും, PSNI സീരിയസ് ക്രൈം ബ്രാഞ്ചും സംയുക്തമായുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ലിമറിക് യൂണിവേഴ്സിറ്റി … Read more

1984 കെറി ബേബീസ് കേസ് ; 38 വർഷങ്ങൾക്ക് ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗാർഡ

അയര്‍ലന്‍ഡിലെ പ്രമാധമായ 1984 കെറി ബേബീസ് കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. കെറിയിലെ Cahersiveen ല്‍ White Strand ബീച്ചില്‍ പിഞ്ചുകുഞ്ഞിനെ (ജോണ്‍) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് 38 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് നടക്കുന്നത്. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു പുരുഷനെയും, 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീയെയുമാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തിരിക്കുന്നത്. Munster ല് വച്ചായിരുന്നു ഇവരുടെ അറസ്റ്റ്. നിലവില്‍ ഇരുവരെയും ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ 2018 … Read more

Kildare ൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോളണ്ട് പൗരൻ മരണപ്പെട്ടു

Kildare ലെ ന്യൂബ്രിഡ്ജില്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പോളിഷ് പൗരന്‍ മരണപ്പെട്ടു. ബുധനാഴ്ച രാവിലെയോടെയായിരുന്നു ഇദ്ദേഹത്തെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് Naas ജനറല്‍ ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വീട്ടില്‍ നടന്ന തര്‍ക്കത്തിനിടയിലാണ് ഇയാള്‍ക്കെതിരെ ആക്രമം നടന്നതെന്നാണ് ലഭ്യമാവുന്ന വിവരം. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന മുപ്പത്കാരനായ ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ന്യൂബ്രിഡ്ജ് ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ന്യൂബ്രിഡ്ജ് ഗാര്‍ഡ സ്റ്റേഷനിലോ, … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ തായ്‌വാൻ സ്വദേശിയിൽ നിന്നും 1.8 മില്യൺ യൂറോ മൂല്യം വരുന്ന കറൻസി പിടികൂടി

ഡബ്ലിന്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ തായ്‍വാന്‍ സ്വദേശിയില്‍ നിന്നും 1.8 മില്യണ്‍ യൂറോ മൂല്യം വരുന്ന കറന്‍സികള്‍ പിടികൂടി. അമ്പതു വയസ്സുകാരിനില്‍ നിന്നുമാണ് വന്‍തോതില്‍ കറന്‍സികള്‍ പിടികൂടിയത്. യൂറോ. യു.എസ് ഡോളര്‍, Sterling എന്നീ കറന്‍സികളായിരുന്നു റവന്യൂ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഇയാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ലണ്ടനിലെ Gatwick വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാള്‍ ഡബ്ലിനില്‍ എത്തിച്ചേര്‍ന്നത്. പിടിച്ചെടുത്ത തുക അയര്‍ലന്‍ഡില്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്. Criminal Courts of Justice ന്റെ … Read more

മയോയിലെ വീട്ടിൽ 80 വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ ; ഒരാൾ പിടിയിൽ

മയോയിലെ Castlebar ലെ വീട്ടില്‍ 80 വയസ്സുകാരന്‍ കൊല്ലപ്പെട്ട നിലയില്‍‍. കൊലപാതകിയെന്ന് സംശയിക്കുന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു ഇതുസംബന്ധിച്ച് ഗാര്‍ഡയ്ക്കും എമര്‍ജന്‍സി സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും വിവരം ലഭിച്ചത്. ഇവരെത്തുമ്പോള്‍ വീട് കത്തിനശിച്ച നിലയിലായിരുന്നു. അഗ്നിശമനവിഭാഗം തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊലപാതകിയെന്ന് സംശയിക്കുന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ നിലവില്‍ Castlebar ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്. സംഭവം നടന്ന വീട്ടില്‍ … Read more

സ്വോഡ്സിൽ കത്തിക്കുത്തേറ്റ് ചികിത്സയിലായിരുന്ന 19 കാരൻ മരണപ്പെട്ടു

സ്വോഡ്സിലെ Brookdale അവന്യൂവില്‍ വച്ച് കത്തിക്കുത്തേറ്റ 19 വയസ്സുകാരന്‍ Marius Mamaliga മരണ​പ്പെ‌ട്ടു. ഗുരുതര പരിക്കുകളോടെ Beaumont ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് യുവാവ് മരണപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു Brookdale അവന്യൂവില്‍ വച്ച് Marius നെ മറ്റൊരു യുവാവ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. അക്രമം നടത്തിയ യുവാവ് പിന്നീട് കോടതിയില്‍ ഹാജരാവുകയും, തുടര്‍ന്ന് ഡബ്ലിന്‍ സിഡ്ട്രിക്ട് കോര്‍ട്ട് ഇയാളെ 51000 യൂറോ ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു. പരിക്കേറ്റ യുവാവ് മരണപ്പെട്ട സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. … Read more

സ്വോഡ്‌സിൽ യുവാവിനെതിരെ ആക്രമണം ; ഗുരുതര പരിക്കുകളോടെ 19 കാരൻ ആശുപത്രിയിൽ

സ്വോഡ്സില്‍ 19 വയസ്സുകാരനായ യുവാവിനെതിരെ ക്രൂരമായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവില്‍ Beaumont Hospital ല്‍ ചികിത്സയില്‍ കഴിയുകയാണ്. അക്രമകാരിയായ 20 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റൊരു യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7 മണിയോടെ സ്വോഡ്സിലെ Brookdale Avenue ലായിരുന്നു യുവാവിനെതിരായ ആക്രമണമുണ്ടായത്. സംഭവശേഷം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഇവിടേക്ക് എത്തിച്ചേരുകയും, സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. സംഭവത്തിന് സാക്ഷികളായവരുണ്ടെങ്കില്‍ ഉടന്‍തന്നെ സ്വോഡ്സ് ഗാര്‍ഡ സ്റ്റേഷനിലോ, ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ‍ ബന്ധപ്പെടണമെന്ന് … Read more

Ballyfermot ൽ ഗാർഡയ്‌ക്കെതിരെ ആക്രമണം ; പട്രോൾ വാഹനങ്ങൾ തകർത്ത് അക്രമകാരികൾ

വെസ്റ്റ് ഡബ്ലിനിലെ Ballyfermot ല്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെതിരെ ആക്രമണം. ബോട്ടില്‍ കൊണ്ടുള്ള ഇടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥനെതിരെ ആക്രമണമുണ്ടായത്. Ballyfermot ഏരിയയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചിരുന്ന സംഘത്തെ തടയുന്നതിനായി എത്തിയതായിരുന്നു ഗാര്‍ഡ. തുടര്‍ന്ന് മുഖംമൂടി ധാരികളായ ഒരു സംഘം യുവാക്കള്‍ ഗാര്‍ഡയ്ക്കെതിരെ അക്രമം നടത്തുകയായിരുന്നു. ഗാര്‍ഡയുടെ രണ്ട് പട്രോള്‍ കാറുകള്‍ അക്രമി സംഘം തകര്‍ത്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മോട്ടോര്‍ബൈക്കുകളും … Read more

ക്രെഡിറ്റ് യൂണിയനുകളുടെ പേരിൽ SMS തട്ടിപ്പ്; മെമ്പർമാർക്ക് മുന്നറിയിപ്പുമായി ILCU

ക്രെഡിറ്റ് യൂണിയനുകളുടെ പേരില്‍ നടക്കുന്ന SMS-ഫോണ്‍കോള്‍ തട്ടിപ്പുകളില്‍ വീഴരുതെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി IRISH LEAGUE of Credit Unions (ILCU). ക്രെഡിറ്റ് യൂണിയനുകളില്‍ നിന്നാണെന്ന വ്യാജേന അംഗങ്ങളുടെ ഫോണുകളിലേക്ക് മെസേജുകള്‍ അയച്ചും, ഫോണ്‍കോള്‍ ചെയ്തുമാണ് തട്ടിപ്പ് നടക്കുന്നത്. അംഗങ്ങളുടെ ക്രെഡിറ്റ് യൂണിയന്‍ അക്കൌണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടതായുള്ള വ്യാജസന്ദേശം ഈ തട്ടിപ്പ് സംഘം അംഗങ്ങള്‍ക്ക് നല്‍കും. ഇത് പരിഹരിക്കുന്നതിനായി ഇവര്‍ നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനും , ശേഷം മെമ്പര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ ടൈപ്പ് ചെയ്യാനും ആവശ്യപ്പെടും. ഇത്തരത്തില്‍ … Read more