അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റി (SMCI) (Laity) കോഴിക്കോട് മരണപ്പെട്ട അദ്ധ്യാപിക അലീന ബെന്നിയുടെ കുടുംബത്തെ സഹായിക്കാൻ ധനശേഖരണം നടത്തുന്നു.

By Rose Malayalam Desk

കോഴിക്കോട്: അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്‌മ ആയ Syro Malabar Community Ireland (SMCI) കോഴിക്കോട് മരണപ്പെട്ട അദ്ധ്യാപിക അലീന ബെന്നിയുടെ കുടുംബത്തെ സഹായിക്കാൻ ധനശേഖരണം നടത്തുന്നു.

കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് 6 വർഷം ശമ്പളം ഇല്ലാതെ താമരശ്ശേരി രൂപതയുടെ കീഴിൽ എയ്ഡഡ് സ്‌കൂളിൽ ജോലി ചെയ്യേണ്ടി വന്നതിന്റെ മനോവിഷമം മൂലമാണ് അലീന ജീവനൊടുക്കിയതെന്ന വിവരം പുറത്തറിഞ്ഞത്.

കോഴ വാങ്ങിയിട്ടും നിയമനം നടത്താതെ വഞ്ചിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയുടെ മരണവാർത്ത മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റി (SMCI) അഭിപ്രായപ്പെട്ടു.
ക്രിസ്തുവിന്റെ മൂല്യങ്ങളിൽ പടുത്തുയർത്തിയ കത്തോലിക്കാ സഭയുടെ കീഴിലുള്ള താമരശ്ശേരി രൂപതയുടെ മാനേജ്മെന്റിലാണ് ഇത് നടന്നത് എന്നത് കൂടുതൽ ഗൗരവത്തോടെ കാണേണ്ടതാണെന്നും SMCI അറിയിച്ചു.

“നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചു വെച്ചുവല്ലോ. അത് നിങ്ങളുടെ അടുക്കൽ നിന്ന് നിലവിളിക്കുന്നു. കൊയ്തവരുടെ നിലവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു” (യാക്കോബ് 5:4)

നിർധന കർഷക കുടുംബത്തിൽപെട്ട അലീന ബെന്നി മൂന്ന് പെൺമക്കളിൽ മൂത്തയാളായിരുന്നു.
അത്യന്തം വിഷമകരമായ ഈ സന്ദർഭത്തിൽ അലീന ബെന്നിയുടെ കുടുംബത്തെ സഹായിക്കാനായി അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയായ SMCI ഓൺലൈനായി ധനശേഖരണം നടത്താൻ തീരുമാനിക്കുകയും, അങ്ങനെ ലഭിക്കുന്ന സംഭാവന മുഴുവനായും ആ കുടുംബത്തിന് കൈമാറുമെന്നും അറിയിച്ചു.

ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ എല്ലാ മനുഷ്യസ്നേഹികളെയും ആഹ്വാനം ചെയ്യുന്നതായി SMCI അറിയിച്ചു.

സംഭാവന നൽകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://gofund.me/8f67395a

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments