അയർലണ്ടിൽ ഇന്ന് ചൂട് 29 ഡിഗ്രി വരെ ഉയരും; നീന്താൻ പോകുന്നവർ സൂക്ഷിക്കുക

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഇന്ന് അന്തരീക്ഷ താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്ത് ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് റോസ്‌കോമണിലെ Mount Dillion-ല്‍ 27 ഡിഗ്രി സെല്‍ഷ്യസ് ആണ്.

അതേസമയം ഇന്ന് Munster, Leinster പ്രദേശങ്ങളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. ഇവിടങ്ങളില്‍ 24 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. മറ്റിടങ്ങളില്‍ ചൂട് 29 ഡിഗ്രി തൊട്ടേക്കും.

ശനിയാഴ്ചയും വെയിലുള്ള കാലാവസ്ഥ തുടരും. 25 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. അതേസമയം രാജ്യമെമ്പാടും ചാറ്റല്‍ മഴയും പെയ്‌തേക്കും. ചിലയിടങ്ങളില്‍ ഇടിമിന്നലും ഉണ്ടാകും.

വെയിലുള്ളതിനാല്‍ ധാരാളം പേര്‍ നീന്താന്‍ പോകാന്‍ സാധ്യതയുണ്ടെന്നും, വെള്ളത്തിലിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ ചുവപ്പ്, മഞ്ഞ കൊടികള്‍ക്ക് ഇടയിലായി നിൽക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. ബീച്ചില്‍ ലൈഫ് ഗാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW