അയർലണ്ടിൽ ഇന്ന് ‘നാഷണൽ സ്ലോ ഡൗൺ ഡേ’; അമിതവേഗത്തിന് ഇതുവരെ പിടിയിലായത് 125 പേർ

By Rose Malayalam Desk

അയര്‍ലണ്ടിലെങ്ങുമായി ഗാര്‍ഡ ഇന്ന് (ഏപ്രില്‍ 09, ബുധന്‍) നാഷണല്‍ സ്ലോ ഡൗണ്‍ ഡേ ആചരിക്കുകയാണ്. Road Safety Authority (RSA)-യുമായി ചേര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിച്ച സ്ലോ ഡൗണ്‍ ഡേ, രാത്രി 11.59 വരെ തുടരും. വാഹനങ്ങള്‍ സുരക്ഷിത വേഗത്തില്‍ പോകാന്‍ ആഹ്വാനം ചെയ്യുന്ന ഈ ദിനത്തില്‍ ഇതുവരെ 125 പേരെ അമിതവേഗതയ്ക്ക് പിടികൂടിയതായി ഗാര്‍ഡ അറിയിച്ചു.

കൗണ്ടി വിക്ക്‌ലോയിലെ Newcastle-ലുള്ള N11-ല്‍ 100 കി.മീ വേഗപരിധിയുള്ളിടത്ത് മണിക്കൂറില്‍ 144 കി.മീ വേഗത്തില്‍ കാര്‍ പറത്തിയ ആളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. GoSafe Mobile, Static Safety Cameras എന്നിവ ഉപയോഗിച്ചാണ് ഗാര്‍ഡ അമിതവേഗക്കാരെ കണ്ടുപിടിക്കുന്നത്.

Co Laois-ലെ Portlaoise-ലുള്ള R445-ല്‍ 80 കി.മീ വേഗപരിധിയുള്ളിടത്ത് 110 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാള്‍, കൗണ്ടി ഗോള്‍വേയിലെ N67-ല്‍ 100 കി.മീ പരിധിയുള്ളിടത്ത് 141 കി.മീ വേഗത്തില്‍ പറന്നയാള്‍ എന്നിങ്ങനെയും ഗാര്‍ഡയുടെ പിടിയിലായിട്ടുണ്ട്.

വേഗത കുറച്ച് വാഹനമോടിക്കുക, നിങ്ങളുടെയും, മറ്റുള്ളവരുടെയും ജീവന്‍ സംരക്ഷിക്കുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments