അയര്‍ലണ്ടില്‍ ഈയാഴ്ചയോടെ ഉഷ്ണതരംഗം എത്തുമെന്നും, 23 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ്. ഒരാഴ്ചയോളം നീണ്ടുനിന്ന ശക്തമായ മഴയ്ക്ക് ഞായറാഴ്ചയോടെ അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച പൊതുവെ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. എങ്കിലും വൈകുന്നേരത്തോടെ Connacht, Ulster എന്നിവിടങ്ങളിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ചാറ്റല്‍ മഴ പെയ്‌തേക്കും. 17 മുതല്‍ 21 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ചെറിയ മൂടല്‍ മഞ്ഞും ഉണ്ടായേക്കും. 12 മുതല്‍ 15 ഡിഗ്രി വരെയാകും രാത്രിയിലെ താപനില.
ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴ ഉണ്ടാകും. 16 മുതല്‍ 20 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ മാനം തെളിഞ്ഞു തന്നെ നില്‍ക്കും. 7 മുതല്‍ 10 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.
ബുധനാഴ്ചയോടെ രാജ്യത്ത് നല്ല വെയില്‍ ലഭിക്കും. 17 മുതല്‍ 21 ഡിഗ്രി വരെ താപനില ഉയരും.
വ്യാഴാഴ്ച വെയിലിനൊപ്പം ആകാശം മേഘാവൃതമാകുകയും ചെയ്യും. 18 മുതല്‍ 23 ഡിഗ്രി വരെ ചൂട് ഉയരും. വൈകിട്ടും, രാത്രിയും ചെറിയ മഴ പെയ്‌തേക്കും.
വെള്ളിയാഴ്ചയും പൊതുവില്‍ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയും പെയ്‌തേക്കാം. 18 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW