അയർലണ്ടിൽ ചൂടിന് ആശ്വാസം; രാത്രിയിൽ ഇനി തണുപ്പ് കാലം

By Rose Malayalam Desk

ഏതാനും ദിവസം നീണ്ടുനിന്ന ശക്തമായ ചൂടിന് ശേഷം രാജ്യത്ത് താപനില കുറയുന്നു. ഏപ്രില്‍ മാസത്തില്‍ 25 ഡിഗ്രിക്ക് മുകളില്‍ അന്തരീക്ഷതാപനിലയാണ് അയര്‍ലണ്ടില്‍ രേഖപ്പെടുത്തിയിരുന്നത്.

ഇന്ന് പകല്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും, 11 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനിലയെന്നും കാലാവസ്ഥാ നിനീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം രാത്രിയില്‍ ഇത് 5 മുതല്‍ 1 ഡിഗ്രി വരെ കുറയുകയും, ചിലയിടങ്ങളില്‍ പുല്ലുകളില്‍ മഞ്ഞ് കട്ട പിടിക്കാന്‍ ഇടയാകുകയും ചെയ്യും.

നാളെയും പകല്‍ വരണ്ട കാലാവസ്ഥ തുടരും. ഉച്ചയ്ക്ക് ശേഷം ആകാശം മേഘാവൃതമാകാന്‍ സാധ്യതയുണ്ട്. 14 മുതല്‍ 18 ഡിഗ്രി വരെ ചൂട് ഉയരാം. രാത്രിയില്‍ മൂടല്‍മഞ്ഞ് രൂപപ്പെടുകയും, താപനില 7 മുതല്‍ 3 ഡിഗ്രി വരെ താഴുകയും ചെയ്യും.

ബുധനാഴ്ച പകല്‍ 14-18 ഡിഗ്രിയാകും ഉയര്‍ന്ന താപനില. ഒറ്റപ്പെട്ട ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. രാത്രിയില്‍ 8 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാം.

വ്യാഴാഴ്ച പൊതുവില്‍ നല്ല വെയില്‍ ലഭിക്കുകയും, ഒന്നോ രണ്ടോ വട്ടം ചെറിയ മഴ പെയ്യുകയും ചെയ്യും. 12 മുതല്‍ 17 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

വെള്ളിയാഴ്ച 13 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments