അയർലണ്ടിൽ ഭവനവില വർദ്ധനയിൽ നേരിയ കുറവ്; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാവുന്നത് എവിടെ?

By Rose Malayalam Desk

അയര്‍ലണ്ടിലെ ഭവനവില വര്‍ദ്ധന നിരക്കില്‍ നേരിയ കുറവ്. Central Statistics Office (CSO)-ന്റെ റിപ്പോര്‍ട്ട് പ്രകാരം 2025 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഭവനവില 7.5% ആണ് വര്‍ദ്ധിച്ചത്. മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 7.6 ശതമാനവും, ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 8 ശതമാനവും ആയിരുന്നു.

ഡബ്ലിനിലെ ഭവനവില ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 6.2% ആണ് വര്‍ദ്ധിച്ചത്. മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 6% ആയിരുന്നു.

2025 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്ത് വല്‍പ്പന നടന്ന വീടുകളുടെ ശരാശരി വില 365,000 യൂറോ ആണ്. ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വീടുകള്‍ വിറ്റുപോകുന്ന പ്രദേശം Dún Laoghaire-Rathdown ആണ്. 670,000 യൂറോ ആണ് ഇവിടുത്തെ ശരാശരി വില. മറുവശത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വില്‍പ്പന നടക്കുന്നത് Leitrim-ലാണ്. ശരാശരി 185,000 യൂറോ ആണ് വില.

2025 ഏപ്രിലില്‍ 3,748 വീടുകളുടെ വില്‍പ്പനയാണ് റവന്യൂവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 840 എണ്ണം പുതിയവയാണ്. 1,458 ഫസ്റ്റ് ടൈം ബസേഴ്‌സാണ് ഏപ്രിലില്‍ ഉണ്ടായിരുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW