അയർലണ്ടിൽ Revolut മോർട്ട്ഗേജുകൾ ഈ വർഷം അവസാനത്തോടെ ലഭിച്ചേക്കും

By Rose Malayalam Desk

ഈ വരുന്ന ശരത്കാലത്തോടെ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ Revolut. ആദ്യ ഘട്ടത്തില്‍ ആപ്പ് വഴി ഹോം ലോണുകള്‍ നല്‍കാനാണ് ഓണ്‍ലൈന്‍ ബാങ്കായ Revolut ശ്രമിക്കുന്നത്. ഇതിന് ബാങ്ക് ജീവനക്കാരുടെ ഫോണ്‍ കോള്‍ സപ്പോര്‍ട്ടും ഉണ്ടാകും. ഭാവിയിലാകും ബ്രോക്കര്‍മാര്‍ വഴി ലോണ്‍ നല്‍കുക. ലോണ്‍ അപേക്ഷകള്‍ എളുപ്പമുള്ളതാക്കുകയും ചെയ്യും.

ഈ വര്‍ഷം അവസാന പാദത്തോടെ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് കരുതുന്നതായി Revolut Europe മേധാവി Joe Heneghan പറഞ്ഞു. നിലവില്‍ മൂന്ന് മില്യണ്‍ ഉപഭോക്താക്കളാണ് Revolut-ന് അയര്‍ലണ്ടിലുള്ളത്. അതിനാല്‍ മോര്‍ട്ട്‌ഗേജ് സൗകര്യം ആരംഭിച്ചാല്‍ അനവധി പേര്‍ ബാങ്കിനെ സമീപിക്കുമെന്നാണ് പ്രതീക്ഷ.

42 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള Revolut-ന്റെ മാതൃരാജ്യം യുകെയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments