രാജ്യത്തെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 2025 നവംബര്‍ മാസത്തോടെ വീണ്ടും കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട്. കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് നവംബര്‍ മാസത്തില്‍ 3.53% ആയിരുന്നു. ഒക്ടോബറിലാകട്ടെ ഇത് 3.56 ശതമാനവും, സെപ്റ്റംബറില്‍ 3.59 ശതമാനവുമായിരുന്നു. അതേസമയം യൂറോസോണിലെ ശരാശരി നിരക്ക് 3.33% ആണ്.
2023 ഫെബ്രുവരിക്ക് ശേഷം അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് നിരക്ക് ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. നവംബറിലെ കണക്കെടുത്താല്‍ യൂറോസോണിലെ രാജ്യങ്ങളില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളുടെ കാര്യത്തില്‍ ആറാം സ്ഥാനത്താണ് അയര്‍ലണ്ട്. മാള്‍ട്ടയാണ് യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യം- 1.96%. നിരക്ക് 3.78% ഉള്ള ലാത്വിയയാണ് പട്ടികയില്‍ മുമ്പന്‍.
അയര്‍ലണ്ടിലെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് 3.53% ആണെങ്കിലും Bonkers.ie-യുടെ റിപ്പോര്‍ട്ട് പ്രകാരം ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കുള്ള വേര്യബിള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ 3.45% മുതല്‍ 4.70% വരെയുള്ള പ്ലാനുകളുണ്ട്. മൂന്ന് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജിന്റെ നിരക്കാകട്ടെ 3.20% മുതല്‍ 4.85% വരെയും. അതിനാല്‍ മോര്‍ട്ട്‌ഗേജ് എടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ അന്തിമതീരുമാനം എടുക്കും മുമ്പ് വിവിധ ബാങ്കുകളുടെയും, സ്ഥാപനങ്ങളുടെയും ഓഫറുകള്‍ വ്യക്തമായി താരതമ്യപ്പെടുത്തിയ ശേഷം തിരഞ്ഞെടുക്കുന്നതാകും ഉചിതം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments