അയർലണ്ടിൽ വിലക്കയറ്റം ഒരു വർഷത്തിനിടെ 2.2% ഉയർന്നു; ഭക്ഷണത്തിനും, ഹോളിഡേ പാക്കേജുകൾക്കും വില മേൽപ്പോട്ട്, ഉരുളക്കിഴങ്ങ് വില താഴോട്ട്

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഏപ്രില്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ പണപ്പെരുപ്പം 2.2% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO). ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.8% ആയിരുന്നു പണപ്പെരുപ്പമെന്നും, പുതിയ റിപ്പോര്‍ട്ട് പ്രകാരം സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും CSO പറയുന്നു.

കോവിഡ് കാരണം ഇന്ധനവില വര്‍ദ്ധിച്ചതോടെ 2022-ല്‍ രാജ്യത്തെ പണപ്പെരുപ്പം 9.2 ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു. ഇതിന് ശേഷം റഷ്യയുടെ ഉക്രെയിന്‍ അധിനിവേശവും ഊര്‍ജ്ജവില വീണ്ടും വര്‍ദ്ധിക്കാനിടയാക്കി. ഇതോടെ ഭക്ഷ്യസാധനങ്ങള്‍ക്കടക്കം വില അമിതമായി ഉയര്‍ന്നു. പിന്നീട് പൊതുവില്‍ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഇപ്പോഴും പല സാധനങ്ങള്‍ക്കും വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം വില ഉയര്‍ന്നത് recreation and culture മേഖലയിലാണ്- 4.2%. ഇത് ഹോളിഡേ പാക്കേജുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ട്. ഭക്ഷണത്തിനും, നോണ്‍ ആല്‍ക്കഹോളിക് ബിവറേജുകള്‍ക്കും 3.4% വില ഉയര്‍ന്നു.

ഭക്ഷ്യവസ്തുക്കളില്‍ ഒരു പൗണ്ട് ബട്ടറിന് 12 മാസത്തിനിടെ 97% വില വര്‍ദ്ധിച്ചപ്പോള്‍, ഒരു കിലോ Irish cheddar-ന് 79% ആണ് വിലവര്‍ദ്ധന. ഫുള്‍ ഫാറ്റ് മില്‍ക്കിന് 27%, brown sliced pan bread-ന് 2% എന്നിങ്ങനെയും വില കൂടി.

അതേസമയം ഉരുളക്കിഴങ്ങ്, spaghetti എന്നിവയ്ക്ക് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments