അയർലണ്ടിൽ PTSB-യുടെ ഓൺലൈൻ സേവനങ്ങൾക്ക് വ്യാപക തടസം; പരിഹരിച്ചതായി ബാങ്ക്

By Rose Malayalam Desk

തങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി PTSB. ഇന്നലെ ഉച്ചയോടെയാണ് PTSB-യുടെ ഓണ്‍ലൈന്‍ ബാങ്കിങ് സേനവനങ്ങള്‍ക്ക് തുടര്‍ച്ചയായി തകരാറുകള്‍ നേരിട്ടത്. സംഭവത്തില്‍ ക്ഷമാപണം നടത്തിയ ബാങ്ക്, ഇന്ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ ബാങ്കിന്റെ ഏതാനും ബ്രാഞ്ചുകളും, കോണ്‍ടാക്ട് സെന്ററുകളും പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസം നേരിട്ടതോടെ ബാങ്കിന്റെ കോള്‍ സെന്ററുകളിലേയ്ക്ക് പരാതികളുടെ പ്രവാഹമായിരുന്നു. ഇവിടെ വിളിച്ച് കിട്ടാതായതോടെ പലരും ഓണ്‍ലൈനായും പരാതികള്‍ നല്‍കി. വെബ്‌സൈറ്റിന് പുറമെ മൊബൈല്‍ ആപ്പിലും പ്രശ്‌നം നേരിട്ടിരുന്നു.

രാത്രിയോടെ പ്രശ്‌നം പരിഹരിച്ചതായി ബാങ്ക് അറിയിച്ചു. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ആപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരുമെന്നും ബാങ്ക് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലും PTSB-യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സമാനമായ പ്രശ്‌നം നേരിട്ടിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments