അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം അറിയിച്ച് ഐറിഷ് പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും

By Rose Malayalam Desk

അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ അനുശോചനമറിയിച്ച് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഇന്നലെയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേയ്ക്ക് 242 പേരുമായി പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ കെട്ടിടത്തില്‍ ഉണ്ടായിരുന്ന ചിലരും മരിച്ചു.

വിമാനയാത്രക്കാരില്‍ 169 ഇന്ത്യന്‍ പൗരന്മാരും, 53 ബ്രിട്ടീഷ് പൗരന്മാരും, ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു.

ഇന്ത്യയിലുണ്ടായ വിമാനദുരന്തം ഭയപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി മാര്‍ട്ടിന്‍ പറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥന മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും, ഇന്ത്യയിലെയും, ബ്രിട്ടനിലെയും, കാനഡയിലെയും ജനങ്ങള്‍ക്കുമൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസും അനുശോചനം രേഖപ്പെടുത്തി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW