ഇടിമിന്നലോടു കൂടിയ ശക്തമായ മഴ: അയർലണ്ടിലെ 20 കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

ശക്തമായ കാറ്റും മഴയും കാരണം അയര്‍ലണ്ടിലെ 20 കൗണ്ടികളില്‍ യെല്ലോ തണ്ടര്‍ സ്റ്റോം വാണിങ്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

Cavan, Donegal, Monaghan, Leitrim, Roscommon, Sligo എന്നീ കൗണ്ടികളില്‍ വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് മുന്നറിയിപ്പ്. ശക്തമായ മഴ, കാറ്റ്, പ്രാദേശികമായി വെള്ളപ്പൊക്കം, ഇടിമിന്നലിനെ തുടര്‍ന്നുള്ള നാശനഷ്ടം, യാത്രാതടസ്സം എന്നിവയാണ് ഈ കൗണ്ടികളില്‍ പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ Leinster പ്രവിശ്യയിലെ എല്ലാ കൗണ്ടികളിലും (Carlow, Dublin, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Wexford,Wicklow), Tipperary, Waterford എന്നീ കൗണ്ടികളിലും വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്ന യെല്ലോ വാണിങ് ഉച്ചയ്ക്ക് 2 മണി വരെ തുടരും. ഇവിടെയും ശക്തമായ മഴ കാരണം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഇടിമിന്നല്‍ കാരണവും നാശനഷ്ടമുണ്ടായേക്കാം. യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളിലും വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ യുകെ കാലാവസ്ഥാ വകുപ്പ് അധികൃതര്‍ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW