ഇടിമിന്നലോടു കൂടിയ ശക്തമായ മഴ: ഡബ്ലിൻ അടക്കം വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

ശക്തമായ ഇടിമിന്നലോചു കൂടിയ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ്. Carlow, Kilkenny, Wexford, Cork, Tipperary, Waterford എന്നിവിടങ്ങളില്‍ ഇന്ന് (ശനി) ഉച്ചയ്ക്ക് 1.15-ന് നിലവില്‍ വന്ന വാണിങ് വൈകിട്ട് 6 മണി വരെ തുടരും. Dublin, Kildare, Meath, Wicklow എന്നീ കൗണ്ടികളില്‍ വൈകിട്ട് 4 മണിക്ക് നിലവില്‍ വന്ന വാണിങ് രാത്രി 8 മണി വരെ തുടരും.

ഈ കൗണ്ടികളില്‍ ശക്തമായ മഴ കാരണം പ്രാദേശികമായ വെള്ളപ്പൊക്കം, റോഡിലെ കാഴ്ച മറയല്‍, യാത്രാതടസം എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down എന്നീ കൗണ്ടികളിലും രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെ യെല്ലോ തണ്ടര്‍ സ്‌റ്റോം വാണിങ് നല്‍കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW