ഇൻസ്റ്റാഗ്രാമിൽ ജനപ്രിയമായ ലോകത്തിലെ രണ്ടാമത്തെ റോഡ് ട്രിപ്പ് എന്ന ഖ്യാതി അയർലണ്ടിലെ The Wild Atlantic Way-ക്ക്

By Rose Malayalam Desk

ഏറ്റവും കൂടുതല്‍ പേര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ലോകത്തെ രണ്ടാമത്തെ റോഡ് യാത്ര എന്ന ഖ്യാതി The Wild Atlantic Way-ക്ക് സ്വന്തം. ആറ് ഭൂഖണ്ഡങ്ങളിലെ 40 ഡ്രൈവിങ് റൂട്ടുകളില്‍ നിന്നാണ് കാര്‍ റീട്ടെയില്‍ കമ്പനിയായ Cinch, ഏറ്റവുമധികം ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അഞ്ച് റൂട്ടുകളുടെ പട്ടിക തയ്യാറാക്കിയത്. അയര്‍ലണ്ടിലെ ഡോണഗല്‍ മുതല്‍ കോര്‍ക്ക് വരെയുള്ള The Wild Atlantic Way-യുടെ 1.9 മില്യണ്‍ ഫോട്ടോകളാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ തീരദേശപാത ഒമ്പത് കൗണ്ടികളിലൂടെയാണ് കടന്നുപോകുന്നത്. 2,600 കി.മീ ആണ് ആകെ ദൂരമെന്നതിനാല്‍ ദിവസങ്ങള്‍ കൊണ്ട് മാത്രമേ യാത്ര പൂര്‍ത്തിയാക്കാനാകൂ.

യുഎസിലെ റൂട്ട് 66 ആണ് പട്ടികയില്‍ ഒന്നാമത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW