ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ Mairead McGuinness ബഹുദൂരം മുന്നിൽ, Conor McGregor-ന് തിരിച്ചടി

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഈ വരുന്ന നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്ത്. മുന്‍ ഇയു കമ്മീഷണറായിരുന്ന Mairead McGuinness ആണ് അഭിപ്രായവോട്ടെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്. മുന്‍ Fine Gael എംഇപി കൂടിയായ McGuinness-ന് വോട്ട് ചെയ്യുമെന്ന് 27% ജനങ്ങളാണ് ഏറ്റവും പുതിയ Sunday Independent/Ireland Thinks സര്‍വേയോട് പ്രതികരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സാധ്യതയുള്ള ഒമ്പത് ആളുകളുടെ പേര് ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

അതേസമയം ലൈംഗികാതിക്രമക്കേസില്‍ സിവില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച യുഎഫ്‌സി ഫൈറ്റര്‍ Conor McGregor പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജനങ്ങള്‍ 9% മാത്രമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കണമെങ്കില്‍ പോലും McGregor-ന് 20 Oireachtas അംഗങ്ങളുടെയോ, നാല് ലോക്കല്‍ അതോറിറ്റികളുടെയോ പിന്തുണ ആവശ്യമാണ്. മറുവശത്ത് McGregor-നെ പിന്തുണയ്ക്കുന്ന ജനപ്രതിനിധികള്‍ക്ക് അടുത്ത തവണ തങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 69% ജനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments