ഐറിഷ് റോഡുകളിൽ വേഗപരിധി കുറയ്ക്കുന്നു: ഫെബ്രുവരി 7 മുതൽ പുതിയ നിയമം

By Rose Malayalam Desk

അയര്‍ലന്‍ഡില്‍ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ പുതിയ നടപടികൾ പ്രകാരം, 2024 ഫെബ്രുവരി 7 മുതൽ റോഡുകളിൽ വേഗപരിധി കുറയ്ക്കും. അടുത്തകാലത്ത് റോഡപകടങ്ങളിൽ വർദ്ധിച്ചുവരുന്ന മരണസംഖ്യ പരിഗണിച്ചാണ് ഈ കടുത്ത തീരുമാനം എടുത്തതെന്ന് സര്‍ക്കാര്‍ പറയുന്നു.

ഗ്രാമീണ പ്രദേശങ്ങളിലെ റോഡുകളിൽ നിലവിലെ 80 കിലോമീറ്റർ വേഗപരിധി 60 കിലോമീറ്ററായി കുറയ്ക്കും. ഈ മാറ്റത്തിന്‍റെ ഭാഗമായി പുതിയ വേഗപരിധി ബോർഡുകൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

2025ൽ മറ്റൊരുപാട് വേഗപരിധി മാറ്റങ്ങൾ വരാനിരിക്കുകയാണ്. അർബൻ കോറുകൾ എന്ന് അറിയപ്പെടുന്ന ബില്‍റ്റ്- അപ്പ് ഏരിയകള്‍, ടൗൺ സെന്ററുകളിൽ, ഹൌസിംഗ് കോളനികള്‍, എന്നിവിടങ്ങളില്‍ വേഗപരിധി 30 കിലോമീറ്ററായി കുറയ്ക്കും. അതുപോലെ, നാഷണല്‍ സെക്കൻഡറി റോഡുകളിലെ വേഗപരിധി നിലവിലെ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കും.

2006 മുതൽ 2021 വരെ ഐറിഷ് റോഡുകളിൽ മരണസംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 2006 ൽ 365 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, 2021 ൽ ഇത് 132 ആയി കുറഞ്ഞു, ഐറിഷ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വർഷമായി ഇത് മാറി.

2023 ൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 180 ആയി, ഇത് 2021 നെ അപേക്ഷിച്ച് 36% വർധനയാണ്. 2024 ന്‍റെ തുടക്കത്തില്‍ മരണസംഖ്യയിൽ ചെറിയ കുറവ് വന്നെങ്കിലും, നിരന്തരമായ വർധന ആശങ്കാജനകമാണ്. ഇതാണ് സർക്കാർ റോഡ് സുരക്ഷാ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്നത്. പുതിയ വേഗപരിധി നിയന്ത്രണങ്ങളും റോഡ് സുരക്ഷാ പദ്ധതികളും ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ സഹായകമാകുമെന്നാണ്  പ്രതീക്ഷ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments