ചൂട് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Carlow, Dublin, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Cavan, Monaghan, Roscommon, Tipperary എന്നീ കൗണ്ടികളില്‍ ഇന്ന് (ജൂലൈ 11 വെള്ളി) ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ (ജൂലൈ 12 ശനി) രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്.
പകല്‍ 27 ഡിഗ്രി വരെയും, രാത്രിയില്‍ 15 ഡിഗ്രി വരെയും താപനിലയാണ് ഈ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്നത്. കാട്ടുതീ, ഉഷ്ണം, ബീച്ചുകള്‍, തടാകങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് മൂലം വെള്ളത്തിന്റെ നിലവാരം കുറയുക മുതലായവ ഇത് കാരണം ഉണ്ടായേക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറക്കാതിരിക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW