കിടിലൻ വേനൽക്കാല ഓഫറുമായി ഫെറി സർവീസ് ആയ Stena Line; കുട്ടികൾക്ക് വിദേശയാത്രാ ടിക്കറ്റ് ഫ്രീ, മുതിർന്നവർക്ക് വമ്പൻ ഇളവുകൾ

By Rose Malayalam Desk

അയര്‍ലണ്ടില്‍ നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് ഫെറി സര്‍വീസായ Stena Line. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട്, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞ ചെലവില്‍ കുടുംബങ്ങള്‍ക്ക് യാത്ര ചെയ്യാനാണ് ഈ വേനല്‍ക്കാലത്ത് Stena Line സൗകര്യമൊരുക്കിയിരിക്കുന്നത്.

ചെലവ് കാരണം പല കുടുംബങ്ങളും വിദേശയാത്രകള്‍ ചുരുക്കുകയാണെന്ന് സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് സൗജന്യയാത്രയുമായി ഫെറി സര്‍വീസ് രംഗത്തെത്തിയിരിക്കുന്നത്. Legal & General നടത്തിയ സര്‍വേയില്‍ 42% കുടുംബങ്ങളും വിദേശയാത്രയ്ക്ക് പണം തടസമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഓഗസ്റ്റ് 31-ന് മുമ്പ് ബുക്ക് ചെയ്താല്‍ Stena Line-ലെ എക്കണോമി, ഫ്‌ളെക്‌സി കാര്‍ ടിക്കറ്റുകളില്‍ ഇളവുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2026 ജനുവരി 5 വരെ ഈ ഓഫര്‍ ലഭ്യമാകും. നാല് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളും ഓഫറില്‍ പെടും. Rosslare – Fishguard, Dublin – Holyhead, Belfast – Cairnryan, Rosslare – Cherbourg റൂട്ടുകളിലാണ് ഓഫര്‍ ലഭ്യമാകുക.

ഫെറിയില്‍ കയറിക്കഴിഞ്ഞാല്‍ സൗജന്യമായി സിനിമ കാണല്‍, കുട്ടികള്‍ക്കായുള്ള കളികള്‍ എന്നീ സൗകര്യങ്ങളുമുണ്ട്. ബാറുകള്‍, ഷോപ്പിങ്, സ്പാ, റസ്റ്ററന്റുകള്‍ എന്നിവ പുറമെ. ആനിമല്‍ ഫ്രണ്ട്‌ലി ആണെന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളെയും കൂടെ കൊണ്ടുപോകാം.

മുതിര്‍ന്നവര്‍ക്ക് 175 യൂറോ മുതലാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്:

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments