ഗർഡായും റവന്യു കമ്മീഷനും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിൽ 10 കിലോയ്ക്ക് മുകളിൽ മെഫെഡ്രോൺ പിടികൂടി. സൈക്കോആക്ടീവ് സ്റ്റിമുലന്റ് ആയ ഈ മയക്കുമരുന്നിന്റെ വിപണിമൂല്യം ഏകദേശം €500,000 ആണെന്ന് അധികൃതർ അറിയിച്ചു.
ഇന്റലിജൻസ്-നേതൃത്വത്തിലുള്ള ജോയിന്റ് ഓപ്പറേഷനിൽ, കിൽഡയറിലെ ന്യൂബ്രിഡ്ജിൽ നിന്ന് 18 വയസ്സുകാരനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. ഇയാളെ കിൽഡയറിലെ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
2010 ൽ അയർലണ്ടിൽ നിരോധിച്ച മെഫെഡ്രോൺ, പൊതുവേ ‘പാർട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന ഒരു സൈക്കോആക്റ്റീവ് ഉത്തേജകമാണു. ഇത് ഉപയോഗിച്ചാൽ വ്യക്തികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ജാഗ്രത കൂടുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഹൃദയമിടിപ്പ് വർദ്ധിക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ പരാനൊയ, കനത്ത ഹാലൂസിനേഷൻ, മൂക്കിൽ നിന്നും രക്തസ്രാവം, മുറിവുകൾ, അപസ്മാരം പോലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കാം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments