ലേണര്‍ പെര്‍മിറ്റ് മാത്രമുള്ള കൗമാരക്കാരന്‍ M9 റോഡില്‍ കാറുമായി പറന്നത് മണിക്കൂറില്‍ 200 കി.മീ വേഗത്തില്‍. വാരാന്ത്യത്തില്‍ ഗാര്‍ഡ നടത്തിയ പട്രോളിങ്ങിനിടെയാണ് കൗണ്ടി കില്‍ഡെയറിലെ പ്രദേശത്ത് വച്ച് അമിതവേഗതയില്‍ കാറുമായി പോയ കൗമാരക്കാരനായ ഡ്രൈവര്‍ പിടിയിലായത്. പരമാവധി 80 കി.മീ വേഗപരിധിയുള്ളിടത്തായിരുന്നു പരാക്രമം.
കാര്‍ നിര്‍ത്തി പരിശോധിച്ച ഗാര്‍ഡ, കാറില്‍ ഡ്രൈവറെ കൂടാതെ മൂന്ന് ചെറുപ്പക്കാര്‍ കൂടി യാത്ര ചെയ്തിരുന്നതായും കണ്ടെത്തി. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കാര്‍ പിടിച്ചെടുത്തതായി പറഞ്ഞ ഗാര്‍ഡ, ഡ്രൈവര്‍ക്കെതിരെ കോടതി നടപടികള്‍ തുടരുമെന്നും അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments