കുറ്റവാളികളിൽ നിന്നും പിടിച്ചെടുത്ത 3.1 മില്യൺ യൂറോ ഐറിഷ് ഖജനാവിലേക്ക് അടച്ച് ഗാർഡ

By Rose Malayalam Desk

ഐറിഷ് ഖജനാവിലേയ്ക്ക് ഈ മാസം 3.1 മില്യണ്‍ യൂറോ അടച്ച് Garda National Drugs and Organised Crime Bureau (GNDOCB). വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണമാണിത്. മയക്കുമരുന്ന് വിതരണം അടക്കമുള്ളവയ്ക്കായാണ് കുറ്റവാളി സംഘങ്ങള്‍ ഈ പണം ഉപയോഗിക്കാനിരുന്നതെന്ന് ഗാര്‍ഡ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വരെ പ്രവര്‍ത്തിക്കുന്ന വിവിധ ക്രിമിനല്‍ സംഘങ്ങളില്‍ നിന്നുമാണ് ഗാര്‍ഡ ഈ പണം പിടികൂടിയത്.

മയക്കുമരുന്നിനും മറ്റും ചെലവാക്കുന്ന തുക വലിയ കുറ്റകൃത്യങ്ങള്‍ക്കായാണ് ക്രിമിനലുകള്‍ ഉപയോഗിക്കുന്നതെന്ന് ഗാര്‍ഡ പറഞ്ഞു. സ്വന്തം ആവശ്യത്തിന് ചെറിയ അളവില്‍ മയക്കുമരുന്ന് വാങ്ങുന്നവര്‍ പോലും വലിയ കുറ്റവാളി സംഘങ്ങളെയാണ് ക്രൂരപ്രവൃത്തികള്‍ക്കായി ഇത്തരത്തില്‍ സഹായിച്ചുവരുന്നത്.

2015-ലാണ് രാജ്യത്ത് Garda National Drugs and Organised Crime Bureau (GNDOCB) പ്രവര്‍ത്തനമാരംഭിച്ചത്. അന്നുമുതല്‍ ഇതുവരെ കുറ്റവാളികളില്‍ നിന്നും പിടിച്ചെടുത്ത 20 മില്യണ്‍ യൂറോയിലധികം ബ്യൂറോ ഖജനാവിന് നല്‍കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments