കിൽക്കെനി: തൊഴിലാളി വർഗ്ഗം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ലോകമെങ്ങും
മെയ്ദിന പരിപാടികൾക്ക് തയ്യാറെടുക്കുകയാണ്. അയർലണ്ടിൽ ക്രാന്തിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടുകൂടി മെയ്ദിന പരിപാടികൾ മെയ് രണ്ടിന് സംഘടിപ്പിക്കുന്നു.കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് ക്രാന്തിയുടെ മെയ്ദിന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മെയ് രണ്ടിന് വൈകിട്ട് ആറുമണിക്കാണ് പരിപാടികൾ ആരംഭിക്കുന്നത്.
കില്‍ക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബാണ് ഇത്തവണത്തെ മെയ്ദിനാഘോഷ പരിപാടികൾക്ക് വേദിയാകുന്നത്.
അന്താരാഷ്ട്ര തൊഴിലാളി ദിന ആഘോഷങ്ങളോടനുബന്ധിച്ച് മലയാളിയുടെ ജനകീയ പാട്ടു പാരമ്പര്യത്തിന്റെ മുഖമായ പ്രശസ്ത ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേ
റുന്നതാണ്.
ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട KRS കാറ്ററിംഗ് ഗ്രൂപ്പിൻറെ രുചികരമായ നാടൻ ഭക്ഷണശാലയും പരിപാടിക്കായി എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.പപ്സും പഴംപൊരിയും ബീഫ് കട്ട്ലെറ്റും ഉൾപ്പെടുന്ന സ്നാക്സും ചിക്കൻ ബിരിയാണിയും കള്ളപ്പവും ബീഫ് കറിയും ചിക്കൻ കറിയും പോർക്ക് ഫ്രൈ തുടങ്ങി നാവിൽ കൊതിയൂറും വിഭവങ്ങൾ മിതമായ നിരക്കിൽ KRS കാറ്ററിംഗ് ഒരുക്കുന്നുണ്ട്.കുട്ടികൾക്ക് പ്രത്യേക കിഡ്സ് മീലും ലഭ്യമാണ്.
മെയ്ദിന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി
കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments