ക്രാന്തി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാരായി..

By Rose Malayalam Desk
ഡബ്ലിൻ  : ക്രാന്തി കിൽക്കെനി, വാട്ടർ ഫോർഡ് യൂണിറ്റുകൾ സംയുക്തമായി  ഡബ്ലിൻ കോർക്കാ  പാർക്കിൽ വെച്ച് സംഘടിപ്പിച്ച  ക്രിക്കറ്റ്‌ ടൂർണ്ണമെന്റിന്റെ വാശിയേറിയ
ഫൈനൽ മത്സരത്തിൽ വാട്ടർ ഫോർഡ് ടൈഗേർസിനെ  പരാജയപ്പെടുത്തി ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ്  (LCC) ചാമ്പ്യന്മാരായി.
ആദ്യം ബാറ്റ് ചെയ്ത വാട്ടർഫോർഡ് ടൈഗേർസ്  4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 29 റണ്ണാണെടുത്തത് മറുപടി ബാറ്റിംഗ് ഇറങ്ങിയ ലൂക്കൻ  ക്രിക്കറ്റ് ക്ലബ്ബ്  3  ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു . ക്രാന്തി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അനൂപ് ജോണും  ലോക കേരള സഭാംഗo ഷിനിത്ത് എ കെ യും ചേർന്ന് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. റണ്ണറപ്പിനുള്ള ട്രോഫി വാട്ടർ ഫോർഡ് ടൈഗേർസിന്  ക്രാന്തി വാട്ടർ ഫോർഡ് യൂണിറ്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ രാഹുൽ രവീന്ദ്രൻ  നൽകി.
ഷിനിത്ത് എ കെ.ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ കളിക്കാരുടെ പേരുകൾ പ്രഖ്യാപിച്ചു
 മികച്ച ബാറ്റ്സമാൻ : സുമൈർ  (വാട്ടർ ഫോർഡ് ടൈഗേർസ് )
മികച്ച ബൗളർ : സാമി (വാട്ടർ ഫോർഡ് ടൈഗേർസ്  )
ഫൈനലിലെ മികച്ച കളിക്കാരൻ :ഷക്കീർ(ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ്)
ഇവർക്കുള്ള ട്രോഫികൾ  ക്രാന്തി  വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡണ്ട് ദയാനന്ദ്, കിൽക്കെനി യൂണിറ്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജിത്തിൻ, കേന്ദ്ര കമ്മിറ്റി അംഗം പ്രണബ് കുമാർ,ക്രാന്തി മുൻ  കേന്ദ്ര കമ്മിറ്റി ട്രഷറർ ജോൺ ചാക്കോ
എന്നിവർ സമ്മാനിച്ചു
ടൂർണ്ണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ വളണ്ടിയേഴ്സിനോടും ക്രിക്കറ്റ് പ്രേമികളോടും സംഘാടക സമിതി നന്ദി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW