ക്രാന്തി സൗത്ത് ഡബ്ലിൻ യൂണിറ്റ് മെമ്പർഷിപ് ക്യാമ്പയിൻ ഉൽഘാടനം ഇന്ന് .(31 മാർച്ച് )

By Rose Malayalam Desk

അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ സൗത്ത് ഡബ്ലിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ഇന്ന് നടക്കും. ഉത്ഘാടനം വൈകിട്ട് 6 മണിക്ക് ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം ആയ ശ്രീ വർഗീസ് ജോയ് നിർവഹിക്കും

രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന അംഗത്വ വിതരണ ക്യാമ്പയിൻ ക്രാന്തിയുടെ മിക്ക യൂണിറ്റുകളിലും നടന്നു വരികയാണ് .കഴിഞ്ഞ എട്ടു വർഷക്കാലമായി ക്രാന്തി നടത്തിയിട്ടുള്ള നിരവധിയായ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത്.
മെയ് 2 നു ക്രാന്തിയുടെ നേതൃത്വത്തിൽ നടക്കുന്ന മെയ് ദിനാഘോഷത്തിന്റെ ടിക്കറ്റ് വില്പനയും ഇതോടൊപ്പം നടക്കും . ക്രാന്തിയുടെ മെയ് ദിനാഘോഷത്തിൽ മുഖ്യാഥിതി ആയി എത്തുന്നത് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ MB രാജേഷ് ആണ് . കൂടാതെ പ്രശസ്ത ഗസൽ ഗായകൻ അലോഷി നയിക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറും . ഇത്തവണ കിൽകെനിയയിൽ ആണ് ക്രാന്തിയുടെ കേന്ദ്ര തല മെയ് ദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് .
ടിക്കറ്റ് വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക .
വിനീഷ് -0871645540
ബിജു -087 289 3515

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments