കൗണ്ടി ഡോണഗലിലെ ജനപ്രിയമായി പള്ളി തീപിടിത്തത്തില്‍ നശിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് Derrybeg-ലെ St Mary’s Church-ന് തീപിടിച്ചത്. തീ നിയന്ത്രിക്കാനായി കഠിനശ്രമം നടത്തിയെങ്കിലും പള്ളി പൂര്‍ണ്ണമായും കത്തിനശിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

1972-ല്‍ തുറന്ന പള്ളിയുടെ അഷ്ടകോണുകളോടുകൂടിയുള്ള രൂപകല്‍പ്പന കൗതുകമുണര്‍ത്തുന്നതായിരുന്നു. പള്ളി തീപിടിത്തത്തില്‍ നശിച്ചത് നാട്ടുകാര്‍ക്കും വൈദികര്‍ക്കുമെല്ലാം ഏറെ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments