കൗണ്ടി വിക്ക്ലോയിലെ അപ്പാർട്മെന്റിൽ തീപിടിത്തം; 9 പേർ ആശുപത്രിയിൽ

By Rose Malayalam Desk

കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Bray-യിലെ Lower Dangle Road പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.

Bray, Dún Laoghaire, Greystones എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ഈ സമയം ഗാര്‍ഡ റോഡ് അടച്ചിടുകയും ചെയ്തിരുന്നു.

അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ ഒമ്പത് പേരെ ആദ്യം പാരാമെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കിയ ശേഷം പിന്നീട് ഹോസ്പിറ്റലിലേയ്ക്ക് പറഞ്ഞയച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments