അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില വെള്ളിയാഴ്ച രേഖപ്പെടുത്തി. Co Roscommon-ലെ Mount Dillion-ല്‍ അന്നലെ രേഖപ്പെടുത്തിയ 29.6 ഡിഗ്രി സെല്‍ഷ്യസ് താപനില രാജ്യത്ത് 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ്. 2018-ന് ശേഷം ഏറ്റവും ചൂടേറിയ ജൂണ്‍ മാസവും ഇതാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാജ്യത്ത് 27 ഡിഗ്രി വരെ ചൂട് ഉയര്‍ന്നിരുന്നു.
ഇന്നലെ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ഉയര്‍ന്ന താപനില തന്നെയാണ് രേഖപ്പെടുത്തിയത്. Co Donegal-ലെ Finner-ല്‍ 28.9 ഡിഗ്രി വരെ ചൂട് ഉയര്‍ന്നപ്പോള്‍, Co Sligo-യിലെ Markree-യില്‍ 28.7 ഡിഗ്രിയും, Co Mayo-യിലെ Claremorris, Co Westmeath-ലെ Mullingar എന്നിവിടങ്ങളില്‍ 28.5 ഡിഗ്രി വരെയും ചൂടുയര്‍ന്നു.
വടക്കുപടിഞ്ഞാറന്‍ പ്രദേശത്താണ് കാര്യമായും ചൂട് വര്‍ദ്ധിച്ചത്. വരും ദിവസങ്ങളില്‍ മഴയും വെയിലും കൂടിക്കലര്‍ന്ന കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW