ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി Clonmel Summer Fest 2024 ജൂലൈ 20-ന്

By Rose Malayalam Desk

Tipperary-യിലെ ഇന്ത്യക്കാരുടെ സംഘടനയായ ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ Clonmel Summer Fest 2024 നടത്തപ്പെടുന്നു. ജൂലൈ 20-ആം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 9 വരെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുന്നത് കഴിഞ്ഞ വർഷത്തെ വേദിയായ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ ആണ്.

കഴിഞ്ഞ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ കഴിയുന്ന വിവിധങ്ങളായ കലാകായിക പരിപാടികൾ ആണ് സമ്മർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അയർലണ്ടിലെ വിവിധ കൗണ്ടുകളിലുള്ള ഇന്ത്യക്കാരെ ഒരു കൊടിക്കീഴിൽ കൊണ്ടുവരുന്നതോടൊപ്പം ലോക്കൽ ഐറിഷ് കമ്മ്യൂണിറ്റിയെ കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് നടത്തപ്പെടുന്നത്. കാഴ്ചക്കാരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന വീറും വാശിയും നിറഞ്ഞ ഓൾ അയർലണ്ട് വടംവലി മത്സരവും സെവെൻസ് ഫുട്ബോളിന്റെ സൗന്ദര്യവും ചടുലതയും ഇത്തവണത്തെ സമ്മർ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. വിവിധ സ്റ്റേജുകളിൽ നടത്തപ്പെടുന്ന സിനിമാറ്റിക്ക് ആൻഡ് ഫോക്ക് ഡാൻസ് മത്സരങ്ങളും മാജിക് ഷോ, ആനിമൽ ഷോ, അയർലണ്ടിലെ പ്രമുഖ മ്യൂസിക് ബാൻഡ്കളെ ഉൾപ്പെടുത്തി നടത്തപ്പെടുന്ന ലൈവ് മ്യൂസിക് എന്നിവ ഈ പരിപാടിയുടെ ഹൈലൈറ്റ്സ് ആണ്.

കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടുത്തി നടത്തപ്പെടുന്ന വിവിധ സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ, ഫൺ ഗെയിംസ്, ഡ്രോയിങ് ആൻഡ് കളറിംഗ് കോമ്പറ്റീഷൻസ് തുടങ്ങി ഒട്ടനവധി പരിപാടികൾ സമ്മർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാടിന്റെ രുചി ഭേദങ്ങളെ ഒന്നിച്ച് സമുന്നയിപ്പിക്കുന്ന ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ‘രുചി’ ആണ് ഈ സമ്മർ ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകത. ആകർഷകങ്ങളായ ഒട്ടനവധി സമ്മാനങ്ങളോടെ സമ്മർ ഫെസ്റ്റ് ലക്കി ഡ്രോയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Clonmel സമ്മർ ഫെസ്റ്റിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, FREE CAR PARKING സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. അയർലണ്ടിലെ വിവിധ കൗൺട്ടികളിലുള്ള ഇന്ത്യൻ സമൂഹത്തെ Clonmel സമ്മർ ഫെസ്റ്റ് 2024-ലേക്ക് ഹൃദയംഗമായി സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

Mathew 0894687808
Roney 0894112129
Lijo Joseph 0879086246

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW