ഡബ്ലിനിലെ Temple Bar-ലുള്ള Parliament Street-ല്‍ കാറുകള്‍ക്കുള്ള നിരോധനം നിലവില്‍ വന്നു. കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രികര്‍ക്കും മാത്രമേ ഇനി ഇവിടെ പ്രവേശനമുണ്ടാകുകയുള്ളൂ. പലതവണയായുള്ള പരീക്ഷണ നടപടികള്‍ക്ക് ശേഷമാണ് സിറ്റി കൗണ്‍സില്‍ തീരുമാനമെടുത്തത്. ജൂലൈ 4 മുതല്‍ നിയന്ത്രണം നിലവില്‍ വന്നു.
ഈ റൂട്ടിലൂടെ പോകുന്ന കാറുകള്‍ ദിവസേന 1,500 എണ്ണം മാത്രമായിരുന്നെന്നും, അതേസമയം കാല്‍നടയാത്രക്കാരുടെ എണ്ണം 23,000 മുതല്‍ 24,000 വരെ ആണെന്നും സിറ്റി കൗണ്‍സിലിലെ Claire French പറഞ്ഞു. അതിനാല്‍ ഏവര്‍ക്കും ഉപകാരപ്രദമാകുന്ന തീരുമാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW