ഡബ്ലിനിൽ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്

By Rose Malayalam Desk

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ചെറുപ്പക്കാരന് നേരെ ആക്രമണം. തിങ്കളാഴ്ച വൈകിട്ട് 4.30-ഓടെ Eden Quay area-യിലെ Rosie Hackett Bridge-ല്‍ വച്ചാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ Mater Misericordiae Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലം ഗാര്‍ഡ സീല്‍ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ്‌ചെയ്തതായി ഗാര്‍ഡ അറിയിച്ചു.

ജൂണ്‍ 2 തിങ്കളാഴ്ച വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയില്‍ Rosie Hackett Bridge പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും ആക്രമണത്തിന് സാക്ഷികളായിട്ടുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ അതും, കാറിന്റെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അതും കൈമാറാന്‍ തയ്യാറാകണം. ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയെ ബന്ധപ്പെടാം:
Store Street Garda Station on (01) 666 8000
Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments