ഡബ്ലിനിൽ ഗാർഡ ഉദ്യോഗസ്ഥൻ മോട്ടോർസൈക്കിൾ ഇടിച്ച് മരിച്ച സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മോട്ടോർസൈക്കിൾ യാത്രികൻ മരിച്ചു

By Rose Malayalam Desk

ഗാര്‍ഡ കൊല്ലപ്പെട്ട മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മോട്ടോര്‍സൈക്കിള്‍ യാത്രികന്‍ മരിച്ചു. ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണമെന്ന് ഗാര്‍ഡ വക്താവ് അറിയിച്ചു.

കൗണ്ടി ഡബ്ലിനില്‍ വാഹനപരിശോധനയ്ക്കിടെ മെയ് 11-നാണ് ഗാര്‍ഡ ഉദ്യോഗസ്ഥനായിരുന്ന Kevin Flatley മോട്ടോര്‍സൈക്കിളിടിച്ച് മരിച്ചത്. സംഭവത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്നയാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇദ്ദേഹമാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments