ഡബ്ലിനിൽ നിരവധി പെട്രോൾ ബോംബുകളുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിനില്‍ സായുധ ഗാര്‍ഡ സംഘം നടത്തിയ തിരച്ചിലില്‍ പെട്രോള്‍ ബോംബുകളുമായി ഒരാള്‍ പിടിയില്‍. വടക്കന്‍ ഡബ്ലിനിലെ സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ഗാര്‍ഡ തിരച്ചില്‍ നടത്തിയത്.

രാവിലെ 10.30-ഓടെ ഡബ്ലിന്‍ 13-ലെ Balgriffin-ലുള്ള ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി പെട്രോള്‍ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. Coolock Garda Station-ലെ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഗാര്‍ഡ സായുധ സേന സഹായം നല്‍കി.

സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments