ഡബ്ലിനിൽ പട്ടാപ്പകൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

By Rose Malayalam Desk

കൗണ്ടി ഡബ്ലിനിലെ Ballybrack-ല്‍ കത്തിയുമായെത്തി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച വൈകിട്ട് 5.25-ഓടെയാണ് Church Road-ലെ ഒരു വ്യാപാരസ്ഥാപനത്തില്‍ കത്തിയുമായെത്തിയ 40-ലേറെ പ്രായമുള്ള പുരുഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ സംഭവ ദിവസം വൈകിട്ട് തന്നെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് പ്രതിയെ പിടികൂടി. ഇയാള്‍ക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 ആണ് ചുമത്തിയിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments